അംഗലാ മെര്‍കലിനെതിരായ വധശ്രമം പൊലീസ് പരാജയപ്പെടുത്തി

10:17 am 27/08/2016
images (1)
പ്രേഗ്: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരായ വധശ്രമം പൊലീസ് പരാജയപ്പെടുത്തി. ചെക് റിപ്പബ്ളിക്കന്‍ തലസ്ഥാനമായ പ്രേഗിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രധാനമന്ത്രിയെ ബൊഹുസ് ലേവ് സൊബോത്കയെ സന്ദര്‍ശിക്കാനത്തെിയ മെര്‍കലിന്‍െറ വാഹനവ്യൂഹത്തില്‍ ആയുധധാരിയായ അക്രമി നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു.

മെര്‍കലിന്‍െറ വാഹനത്തിനുമുന്നില്‍ സഞ്ചരിച്ച അകമ്പടി വാഹനത്തിലെ പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് കറുത്ത മേഴ്സിഡസിലത്തെിയ അക്രമി വാഹനവ്യൂഹത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് കടക്കുന്നതിനിടെയായിരുന്നു സംഭവം. സംഭവം യൂറോപ്പിനെ ഭീതിയിലാഴ്ത്തി.