അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ

02.39 AM 20-07-2016
611552-bcci_logo-1380565233-178-640x480
അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ. മാച്ച് ഒഫീഷ്യല്‍സിന് ആശയവിനിമയത്തിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിസിഐയുടെ പുതിയ പദ്ധതി. ഇതനുസരിച്ച് ആദ്യ ബാച്ച് അംപയര്‍മാര്‍ക്ക് ഈ മാസം 12 മുതല്‍ 16 വരെ പരിശീലനം നല്‍കി. 23 മുതലാണ് അടുത്ത ബാച്ചിന് പരിശീലനം ആരംഭിക്കുന്നത്.
ഐസിസിയും ബ്രിട്ടീഷ് കൗണ്‍സിലും സംയുക്തമായാണു കോഴ്‌സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കോഴ്‌സ് സംഘടിപ്പിച്ചിരുന്നെങ്കിലും ആശയവിനിമയത്തില്‍ മാത്രമാണ് പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഇംഗ്ലീഷ് ഭാഷയിലുംകൂടി പരിശീലനം നല്‍കുകയായിരുന്നു.