അക്കൗണ്ടില്‍നിന്നു പേടിഎംവഴി പണം നഷ്ടപ്പെട്ടതായി പരാതി

11:19 AM 22/12/2016
Newsimg1_20401916
കാസര്‍ഗോഡ്: പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായി പരാതി. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല ജീവനക്കാരിയുടെ പണമാണ് നഷ്ടപ്പെട്ടത്. 60,000 രൂപയാണ് നഷ്ടപ്പെട്ടതെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ പതിനാറിനാണ് പണം അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതെന്നു പരാതിയില്‍ പറയുന്നു. 20,000 രൂപ മൂന്നു തവണയായി പിന്‍വലിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കോല്‍ക്കത്ത സ്വദേശിയാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.