അക്രമകാരിയായ കാട്ടാന ആദിവാസി കുടില്‍ തകര്‍ത്തു

12.35 AM 10-06-2016
images
കുട്ടംപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. കാട്ടാനയെ കണ്ട് ഭയന്നോടിയ ഗ്യഹനാഥന്റെ തലക്ക് പരിക്കേറ്റു. കുട്ടമ്പുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ താളുകണ്ടം ആദിവാസി കുടിയിലെ താമസക്കാരായ രാജന്‍ രാമന്റെ വീടാണ് കാട്ടാനായുടെ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞത്. മുന്‍ പഞ്ചായത്തംഗം കൂടിയായ രാജു രാമന്‍ താമസിക്കുന്ന വീടാണ് ഇന്നലെ കാട്ടാനതകര്‍ത്തത്. രാവിലെ എട്ട് മണിയോടെ കാടിളക്കി അലറി വിളിച്ചുവന്ന കാട്ടാന വീട്ടിലേക്ക് പാഞ്ഞ് കയറി. വീട്ടിലുണ്ടായിരുന്ന രാജനും ഭാര്യയും ജീവനും കൊണ്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. ഓട്ടത്തിനിടെ നെറ്റിക്ക് സാരമായി പരിക്കേറ്റ രാജു രാമനെ കോതമംഗലം ഗവ.ആശുപത്രിയില്‍ പ്രഥമിക ചികില്‍സ തേടി. രാജു രാമന്‍ സീത ദമ്പതികളുടെ രണ്ട് കുട്ടികള്‍ സ്‌കൂള്‍ തുറന്നതിനാല്‍ ഹോസ്റ്റലിലാണ്.
വരൈ അവികസിത മേഖലയായ താളുംകണ്ടത്ത് വൈദ്യുതിയോ നല്ല റോഡ് സ്‌കര്യങ്ങളോ ഇതു വരെ എത്തിയിട്ടില്ല. നിരവധി പ്രശ്‌നങ്ങളെ അതിജീവിച്ചാണ് 50 ഓളം കുടുംബങ്ങള്‍ ഇവിടെ ജീവന്‍ പണയം വച്ച് ജീവിത മുന്നോട്ട് നയിക്കുന്നത്. മഴക്കാലമായാല്‍ ഇവര്‍ക്ക് തെല്ലൊരാശ്വാസമായിരുന്ന സോളാര്‍ ലൈറ്റുകളും മിഴിയടക്കും. കഷ്ടപ്പെട്ട് നട്ട് വളര്‍ത്തുന്ന കൃഷി വിദവങ്ങളും വിളവെടുക്കാറുമ്പോള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതും പതിവ് സംഭവമാണ്.