അഗ­തി­കള്‍ക്ക് ഓണ­സദ്യ വിളമ്പി സോഷ്യല്‍ ക്ലബ്ബ് മാതൃക­യായി

08:59 am 16/9/2016

– മാത്യു തട്ടാ­മറ്റം
Newsimg1_62873676 (1)
ചിക്കാഗോ : ഏഴാം കട­ലി­ന­ക്കരെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാ­ഘോഷം ഇക്കുറി മാതൃ­ക­യാ­കു­ന്നു. പ്രവാസി മല­യാളി ഒന്നാകെ ഓണ­ക്ക­ളി­കളും കലാ­പ­രി­പാ­ടി­കളും കഴിഞ്ഞ് ഓണ­സ­ദ്യ­യുണ്ട് ഓണം ആഘോ­ഷി­ക്കു­മ്പോള്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് നേതൃത്വം വേറിട്ട ചിന്ത­യു­മായി കേര­ള­ത്തിലെ ഒരു അഗ­തി­മ­ന്ദി­ര­ത്തില്‍ ഓണ­സദ്യ ഒരു­ക്കു­ന്നു.

അമേ­രി­ക്കന്‍ മല­യാളി ചരി­ത്ര­ത്തില്‍ പുതിയ അദ്ധ്യായം എഴു­തി­ച്ചേര്‍ത്ത സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേ­ശീയ വടം­വലി മത്സ­രവും, ഓണാ­ഘോ­ഷവും അമേ­രി­ക്കന്‍ മല­യാളി മന­സ്സില്‍ മാത്ര­മല്ല ലോകം മുഴു­വ­നു­മുള്ള പ്രവാസി മല­യാ­ളി­ക­ളുടെ മന­സ്സില്‍ ചിര­പ്ര­തിഷ്ഠ നേടി­യെ­ടു­ത്തു­ക­ഴിഞ്ഞ ഈ അവ­സ­ര­ത്തില്‍ സോഷ്യല്‍ ക്ലബ്ബ് 2000 ഓളം പേര്‍ക്ക് ചിക്കാ­ഗോ­യില്‍ ഓണ­സദ്യ വിള­മ്പി­യ­പ്പോള്‍ അന്നേ­ദി­വസം ഇടുക്കി ജില്ല­യിലെ ഒരു കൊച്ചു ഗ്രാമ­മായ പട­മു­ഖത്ത് പ്രവര്‍ത്തി­ക്കുന്ന “”സ്‌നേഹ­മ­ന്ദിര” ത്തിലെ അന്തേ­വാ­സി­കള്‍ക്കും ഓണ­സദ്യ വിള­മ്പാന്‍ സൗകര്യം ഒരു­ക്കു­ക­യാ­യി­രു­ന്നു. ചിക്കാ­ഗോ­യിലെ മല­യാ­ളി­കള്‍ക്കായി ഒരു­ക്കിയ അതേ വിഭ­വ­ങ്ങള്‍ സ്‌നേഹ­മ­ന്ദി­ര­ത്തിലെ അന്തേ­വാ­സി­കള്‍ക്കും നല്‍കി സോഷ്യല്‍ ക്ലബ്ബ് മാതൃ­ക­യാ­യി.

ഒരു നേരത്തെ ഓണ­സ­ദ്യയ്ക്കു പകരം ഒരു ദിവ­സത്തെ മുഴു­വന്‍ ഭക്ഷ­ണവും അവര്‍ അഗ­തി­കള്‍ക്കായി വിള­മ്പി. കാണം വിറ്റും ഓണം ഉണ്ണുന്ന മല­യാ­ളി­കള്‍, അയല്‍വീ­ട്ടിലെ ദാരിദ്ര്യം അറി­യാ­തി­രി­ക്കു­മ്പോള്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം എന്നെന്നും ഓര്‍ത്തി­രി­ക്കാനും അനു­ക­രി­ക്കാനും സാധി­ക്കണമെന്ന് സോഷ്യല്‍ ക്ലബ്ബ് പ്രത്യാ­ശി­ക്കു­ന്നു.

വരും വര്‍ഷ­ങ്ങ­ളിലും ഇതു­പോ­ലുള്ള പ്രവര്‍ത്ത­ന­ങ്ങ­ളു­മായി സോഷ്യല്‍ ക്ലബ്ബ് മല­യാള മന­സ്സില്‍ നന്മ­യുടെ അട­യാ­ള­ങ്ങള്‍ വര­ച്ചു­ചേര്‍ക്കുമെന്ന് സോഷ്യല്‍ ക്ലബ്ബ് ഭാര­വാ­ഹി­കള്‍ പറ­ഞ്ഞു. മാത്യു തട്ടാ­മറ്റം അറിയിച്ചതാണിത്.