അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കുള്ള ഇളവുകള്‍ ഇന്ന് അവസാനിക്കും

12.47 PM 11/11/2016
india-economy-bank-forex_b54823d8-a5c8-11e6-b6db-fc3e04d5bb2c
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ആശുപത്രി, റെയില്‍വേ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാനുള്ള സമയമാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുന്നത്
ദില്ലി: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ആശുപത്രി, റെയില്‍വേ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാനുള്ള സമയമാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുന്നത്. ഇതിനിടെ ആദയനികുതി വകുപ്പ് ഇന്നലെ തുടങ്ങിയ റെയ്ഡ് ഇന്നും തുടരും. ജൂവലറികള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു റെയ്ഡ്. ഇന്നലെ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ മാത്രമായിരുന്നു റെയ്ഡ്. ഇന്ന് ഇത് വ്യാപിപ്പിക്കും.