അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗീസിന് സ്വീകരണം നല്‍കുന്നു

06:01pm 18/4/2016

ജോയിച്ചന്‍ പുതുക്കുളം
adocategeneral_pic
ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഹൈക്കോടതി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗീസിന് ഏപ്രില്‍ 22-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ന്യൂഹൈഡ് പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ച് സ്വീകരണം നല്‍കുന്നതാണ്.

സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് 2015-ലെ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സക്കറിയാ കരുവേലി (516 286 6255), ഫിലിപ്പ് മഠത്തില്‍ (917 459 7819), ജേക്കബ് ഏബ്രഹാം (516 606 3268), സജി ഏബ്രഹാം (917 617 3959), കുഞ്ഞ് മാലിയില്‍ (516 503 8082).