അഡ്വ. സക്കറിയാ കരുവേലി ഫോമ അഡൈ്വസറി ബോര്‍ഡിലേക്ക് മത്സരിക്കുന്നു

01:10pm 2/6/2016

Newsimg1_10715384
2016 ജൂലൈ മാസത്തില്‍ ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചു നടക്കുന്ന ഫോമയുടെ ഇലക്ഷനില്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി അഡ്വ. സക്കറിയാ കരുവേലി മത്സരിക്കുന്നു. ഫോമയുടെ തുടക്കംമുതല്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും, ആദ്യകാല അമേരിക്കന്‍ സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സെക്രട്ടറിയായും, ട്രഷററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റാണ്.

കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.സിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ആക്ടിംഗ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്ന് ബിരുദവും, മാസ്റ്റര്‍ ബിരുദവും, തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. തിരുവല്ല ബാറിലെ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയില്‍ ജോലി ചെയ്യുന്നു.

ഇതുവരെ ഏറ്റെടുത്ത സംരംഭങ്ങള്‍ സത്യസന്ധമായും കാര്യക്ഷമമായും നിര്‍വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഭാവിയിലും അത് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പൂര്‍ണ്ണ പിന്തുണയും, ഫോമ മെട്രോ റീജിയന്റെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസും പൂര്‍ണ്ണ പിന്തുണയും അറിയിച്ചിട്ടുണ്ട്.

Back