അണ്ടര്‍ 18 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ത്യ യോഗ്യത നേടി

02:18PM 3/6/2016
download (3)

ധാക്ക: ഇന്ത്യയുടെ അണ്ടര്‍ 18 ആണ്‍കുട്ടികള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ബാസ്‌കറ്റ്‌ബോളിനു യോഗ്യത നേടി. നിലവിലെ ചാമ്പ്യനായ ഇന്ത്യ ഇന്നലെ നടന്ന മത്സരത്തില്‍ നേപ്പാളിനെയാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 117-40. ടെഹ്‌റാനില്‍ ജൂലൈ 22 മുതല്‍ 31 വരെയാണ്‌ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌. ഇന്ത്യ ബംഗ്ലാദേശിനെയും (90-31) ശ്രീലങ്കയെയും (127-52) തോല്‍പ്പിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി മാന്നാനം സെന്റ്‌ എഫ്രേം എച്ച്‌.എസ്‌.എസിലെ വിദ്യാര്‍ഥി എന്‍. മുഹമ്മദ്‌ ശ്രിയാസും കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ എച്ച്‌.എസ്‌.എസിലെ വിദ്യാര്‍ഥി ജിനീബ്‌ ബെന്നിയും കളിച്ചു.