അതിരപ്പിള്ളി പദ്ധതിയില്‍ കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പം : ചെന്നിത്തല

05:46pmm 26/06/2016
download (1)
അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി വിഷയത്തില്‍ കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ കുറിച്ച് ജനങ്ങള്‍ നല്‍കിയ പരാതികള്‍ യു.ഡി.എഫില്‍ അറിയിക്കും. ഇതിനു ശേഷം അന്തിമ തീരുമാനമെടുക്കും. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കോണ്‍ഗ്രസിലുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതിരപ്പിള്ളി വൈദ്യുതി പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.