അതിരമ്പുഴ കൊലപാതകം: മുഖ്യപ്രതി അടക്കം മൂന്ന് പേര്‍ പിടിയില്‍

10:48am 5/8/2016
download

കോട്ടയം: കോട്ടയം അതിരമ്പുഴയില്‍ ഗര്‍ഭിണിയുടെ മൃതദേഹം റബ്ബര്‍തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്ന് പേര്‍ പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി അഷ്‌റഫ് യൂസഫ്, ഇയാളുടെ െ്രെഡവര്‍ ബഷീര്‍, അഷ്‌റഫിന്റെ സുഹൃത്തായ ആര്‍പ്പുക്കര സ്വദേശി എന്നിവരാണ് പിടയിലായത്.
അമ്മഞ്ചേരി സ്വദേശിനിയായ അശ്വതിയാണ് കൊല്ലപ്പെട്ട യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പ്രതിയുടെ ഭാര്യ വിദേശത്ത് നിന്ന് വരുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ച്ച്കണ് കൊലപാതകം നടത്തിയത്. ഗര്‍ഭിണിയായ അശ്വതിയെ പ്രതി മറ്റൊരിടത്ത് മാറ്റിതാമസിപ്പിച്ചിരിക്കുകയായിരുന്നു.
അവിടെ അധികം കാലം താമസിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ അശ്വതിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും വിവരം പുറത്തറിയുമെന്നായപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്ത് ഞെരിച്ച് തറയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തറ തലയില്‍ ഇടിക്കുകയും അശ്വതി കൊല്ലപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.