അതിര്‍ത്തിയിലെ ചൈനീസ് പിടിമുറുക്കം; മുന്നറിയിപ്പുമായി അമേരിക്ക

08:17am 15/5/2016

images (1)

വാഷിങ്ട്ടണ്‍: അതിര്‍ത്തിയിൽ സൈനിക പിന്‍ബലം ശക്തിപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചൈന കൂടുതൽ സൈന്യത്തെ വിന്യസിപ്പിക്കുന്നതായി പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയതായും യു.എസ് പ്രതിരോധ വിഭാഗത്തിന്‍െറ കിഴക്കന്‍ ഏഷ്യ ഡപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി എബ്രഹാം എം.ഡെന്‍മാര്‍ക്ക് അറിയിച്ചു .

ഇന്ത്യയുമായുള്ള യു.എസ് ബന്ധം ഇനിയും തുടരുമെന്നും ഉഭയകഷി ഇടപാടുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും എബ്രഹാം വ്യക്തമാക്കി. ചൈനയുടെ നീക്കം ഇന്ത്യ ചൈന അതിര്‍ത്തിയെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയുമായി 4057 കിലോമീറ്ററോളമാണ് ചൈന അതിര്‍ത്തി പങ്കിടുന്നത്.