അതിര്‍ത്തിയില്‍ പാകിസ്താന്‍ ഏകപക്ഷീയ വെടിവെപ്പ് തുടരുന്നു.

02:55 pm 1/10/2016
download (4)
കശ്മീര്‍: പാക് അധീന കശ്മീരിൽ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയതിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ ഏകപക്ഷീയ വെടിവെപ്പ് തുടരുന്നു. പുലർച്ചെ മൂന്നര മണിയോടെ അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. വെടിവെപ്പിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അഖ്‌നൂരിലെ ബി.എസ്.എഫ് ചെക്ക്പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. അരമണിക്കൂർ തുടർന്ന വെടിവെപ്പിന് ശേഷം ഇന്ത്യൻ സേന തിരിച്ചടിച്ചു. കഴിഞ്ഞ 36 മണിക്കൂറിലുള്ളിൽ നാലാം തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ആക്രമണം നടത്തുന്നത്.

വെള്ളിയാഴ്ച പൂഞ്ചിലെ നൗഗാം സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ രണ്ടു തവണ വെടിവെപ്പ് നടത്തിയിരുന്നു.