അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്; സൈനികന്‍ കൊല്ലപ്പെട്ടു

04:11 am 17/10/2016

Newsimg1_14911681
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ രജൗരിയിലാണ് വെടിവയ്പുണ്ടായത്. 6 രജ്പുത് റെജിമെന്റിലെ അംഗമായ സുധേഷ് കുമാര്‍ എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ പാക് സൈന്യം വെടിവയ്പ് ആരംഭിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിയുതിര്‍ത്തു. വൈകിട്ട് എട്ടുമണിയോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്.