അധികാരത്തിലെത്തിയാല്‍ മദ്യ നിരോധം നടപ്പാക്കും ജയലളിത

10:35pm 09/04/2016
download (1)
ചെന്നൈ: വീണ്ടും അധികാരത്തിലത്തെിയാല്‍ മദ്യ നിരോധം നടപ്പാക്കുമെന്ന് തമിഴ്‌നാട് മുഖ്യ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത.ശനിയാഴ്ച ചെന്നൈയില്‍ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്നാണ് അവര്‍ പറഞ്ഞത്. മദ്യ ശാലകളും ഔട്ട്‌ലറ്റുകളും കുറച്ചു കൊണ്ടു വരുമെന്നും ബാറുകള്‍ അടച്ചിടുമെന്നും പുനരധിവാസ് സ്ഥാപനങ്ങള്‍ തുറക്കുമെന്നും ജയലളിത വ്യക്തമാക്കി.
ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മദ്യ നിരോധവുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.