അധ്യയന വര്‍ഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു –

08:24 pm 7/10/2016

പി. പി. ചെറിയാന്‍
Newsimg1_27455953
ഡാലസ് : മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ അധ്യയനവര്‍ഷാരംഭവും വിശ്വാസ പരിശീലനദിനവും 2016–2017 വര്‍ഷത്തിലെ വിശ്വാസ പരിശീലന ക്ലാസുകളുടെ ആരംഭവും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയിലിന്റെ അധ്യക്ഷതയില്‍ നടന്നു.

കോ ഓര്‍ഡിനേറ്റര്‍ റോയ് ചാക്കോ കഴിഞ്ഞ രണ്ടു വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. മദര്‍ തെരേസയെ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിച്ചതിന്റെ സ്മരണാര്‍ത്ഥം മദറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി രചിച്ച നാടകം തുടര്‍ന്നവതരിപ്പിക്കപ്പെട്ടു. കൊച്ചു തെരേസ ജോര്‍ജിയായിരുന്നു മദറിന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചത്. കാച്ചി, ജെ ബ്രി ബെന്‍ എന്നിവര്‍ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഷാരോണ്‍, ഷാന്‍ ജോസ് എന്നിവര്‍ ആലപിച്ച ഗാനം ശ്രുതിമധുരമായിരുന്നു.

വിശ്വാസ പരിശീലനം അറിവിലും അനുഭവത്തിലും കുട്ടികളിലുണ്ടാക്കേണ്ട വ്യതിയാനങ്ങളെക്കുറിച്ചു. ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകരെ പ്രത്യേകം അനുമോദിക്കുന്നതിനും ഫാ. സമയം കണ്ടെത്തി.