അധ്യാപകദിന സന്ദേശം നല്‍കുന്നതിനിടെ മുന്‍പ്രധാനാധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

01.24 AM 06-09-2016
Teacher_Dead_760x400
അധ്യാപകദിന സന്ദേശം നല്‍കുന്നതിനിടെ മുന്‍ പ്രധാന അധ്യാപകന്‍ സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം കണിയാപുരം മുസ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ജെ പങ്കജാക്ഷന്‍ നായരാണ് മരിച്ചത്. 71 വയസ്സായിരുന്നു. അധ്യാപകരും പി.ടി.എയും ചേര്‍ന്ന് പങ്കജാക്ഷന്‍നായരെ ചടങ്ങില്‍ ആദരിച്ചിരുന്നു. കഴക്കൂട്ടം ചന്തവിള സ്വദേശിയാണ് പങ്കജാക്ഷന്‍നായര്‍.