അധ്യാപകന്‍ സൗദിയില്‍ ഏഴു പേരെ വെടിവെച്ചു കൊന്നു

06:10pm
12/2/2016
th (5)

ജിസാന്‍: സൗദിയില്‍ ജി സാന്‍ ദായിര്‍ ബനീ മാലിക് വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ അധ്യാപകന്‍ നടത്തിയ വെടിവെപ്പില്‍ ഏഴു പേര്‍ കെല്ലാപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടകീയമായ സംഭവം നടന്നത്. നിറതോക്കുമായി വിദ്യാഭാസ ഓഫീസില്‍ എത്തിയ പ്രതി കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മുപ്പതുകാരനായ പ്രതിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. ഇദ്ദേഹത്തെ അല്‍ ദായകര്‍ പോലീസ് ലോക്കപ്പില്‍ അടച്ചതായും തോക്ക് പിടിച്ചെടുത്തതായും ജിസാന്‍ പോലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ ഹര്‍ബി അറിയിച്ചു.
ദാരുണമായി കൊല്ലപ്പെട്ട മൂന്ന് പേര്‍ വിദ്യാഭാസ വകുപ്പ് സൂപ്പര്‍ വൈസര്‍മാരും, നാലു പേര്‍ ഓഫീസ് സ്റ്റാഫും ആണ്.
വിദ്യാഭാസ വകുപ്പിലെ ഒരു സൂപ്പര്‍വൈസറോടുളള ശത്രുതയാണ് കൂട്ടക്കൊലപാതകത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം പേലീസ് അന്വേഷിച്ചുവരികയാണ്.