അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് മന്ത്രി

02.03 AM 31/10/2016
c_raveendranath_301016
കണ്ണൂർ: കേരളത്തിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ എല്ലാ അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പരിശീലന പരിപാടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകൾ പറയാനെങ്കിലും വിദ്യാർഥികൾ പഠിക്കണം. ഇത് മൂന്നും എല്ലാ അധ്യാപകരെയും പഠിപ്പിക്കും. അതിലൂടെ വിദ്യാർഥികളെയും. സംസ്‌ഥാനത്തെ വിദ്യാലയങ്ങൾ ത്രിമാനത്തിൽ നിന്ന് പിന്നിട്ട് ചതുർമാന സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും ഹൈടെക്ക് ആക്കി മാറ്റും. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്‌ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.