അധ്യാപിക ആക്ഷേപിച്ചതിന്റെ പേരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

09:09 am 10/9/2016
images (9)
കോട്ടയം: അധ്യാപിക ആക്ഷേപിച്ചതിന്‍റെ പേരില്‍ മൂവാറ്റുപുഴയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മൂവാറ്റുപുഴ ഗവണമെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യര്‍ഥിനി പനവേലില്‍ അനുരുദ്ധന്‍റെ മകള്‍ നന്ദനയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മൂന്നിന് പരീക്ഷ എഴുത്താന്‍ സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് ഇടയാക്കിയത്. അധ്യാപികയുടെ ആക്ഷേപത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിയെത്തിയ ബന്ധുക്കള്‍ ദേഹമാസകം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.