അനധികൃതമായി സ്വര്‍ണം കടത്തിയ യുവാവ് അറസ്റ്റില്‍

01.18 AM 01-08-2016
thief gold_2
കൊച്ചി: അനധികൃതമായി സ്വര്‍ണം കടത്തിയ യുവാവ് അറസ്റ്റിലായി. ഹൈദരാബാദ് സ്വദേശി ഘാനേഷ് (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ശബരി എക്‌സ്പ്രസില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗില്‍ നിന്നാണ് ഒരു കിലോ 213 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്‌റ്റേഷനില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ഘാനേഷിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. നികുതി വെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണമാണിതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ഘാനേഷിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.