അനിയാസും ജേഡനും ആശുപത്രി വിട്ടു

07:30 pm 16/12/2016

– പി.പി. ചെറിയാന്‍
Newsimg1_691470
ന്യൂയോര്‍ക്ക്: തലയോട്ടികള്‍ പരസ്പരം ബന്ധപ്പെട്ട നിലയില്‍ പതിമൂന്നു മാസം കഴിഞ്ഞ അനിയാസും ജേഡനും വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂയോര്‍ക്കിലെ ആശുപത്രി വിട്ടു. ഒക്ടോബറില്‍ മോണ്ടിഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ ലോക പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജെയിംസ് ഗുഡ്‌റിച്ചിന്റെ നേതൃത്വത്തില്‍ 20 മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരുവരുടേയും തലയോട്ടികള്‍ വേര്‍പ്പെടുത്തിയത്. ഒന്‍പതാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ഇവര്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരഗ്യം വീണ്ടെടുത്തിട്ടുണ്ടന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ബുധനാഴ്ച വരെ ആശുപത്രിയില്‍ കഴിഞ്ഞ ഇവരുടെ കഥ ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ശസ്ത്രക്രിയക്കു ശേഷം കഴിഞ്ഞ മാസം ഇരുവരും ആദ്യമായി മുഖത്തോടു മുഖം നോക്കിയ നിമിഷം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമായിരുന്നുവെന്നാണ് ഇവരുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

ഇനിയും ചികിത്സ തുടരേണ്ടതുണ്ടെന്നുംചില മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഇവര്‍ സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചുവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികള്‍ക്ക് പുനര്‍ജന്മം നല്‍കുവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ആശുത്രിയിലെ ജീവനക്കാര്‍.