അനുഗ്രഹമായി, അഭിഷേകമായി വൈദീക- സന്യസ്തധ്യാനം 2016

09:29am 01/7/2016

Newsimg1_67398940
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ജൂണ്‍ മാസം 20 മുതല്‍ 23 വരെ തീയതികളില്‍ ഡേരിയന്‍ കര്‍മലേറ്റ് സ്പിരിച്വല്‍ സെന്ററില്‍ വച്ചു നടന്ന വൈദീക -സന്യസ്ത ധ്യാനം ഏറെ ദൈവാനുഗ്രഹപ്രദവും അനുഗ്രഹദായകവുമായി.

സുപ്രസിദ്ധ വചനപ്രഘോഷകനും, ധ്യാനഗുരുവും, അണക്കര (കാഞ്ഞിരപ്പള്ളി) മരിയന്‍ ധ്യാനസെന്റര്‍ ഡയറക്ടറുമായ റവ.ഫാ. ഡൊമിനിക് വാളന്‍മ്മനാല്‍ നയിച്ച ധ്യാനത്തില്‍ 67 വൈദീകരും 38 സന്യാസിനികളും പങ്കെടുത്തു.

കരുണയുടെ മഹാജൂബിലി വര്‍ഷത്തില്‍ നടത്തപ്പെട്ട ഈ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് ദൈവത്തിന്റെ അനന്തമായ കരുണയുടേയും സ്‌നേഹത്തിന്റേയും ആഴങ്ങള്‍ അനുഭവിച്ചറിയാന്‍ അവസരമായി. ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന ദൈവവുമായി വ്യക്തിബന്ധം പുലര്‍ത്തി വിശ്വാസത്തിലും വിശുദ്ധിയിലും വളരാന്‍ ധ്യാനം സഹായകമായി. ഓരോ വൈകീകനും സന്യാസിയും കര്‍ത്താവിന്റെ ബലിപീഠത്തിനരുകില്‍ വസിച്ചുകൊണ്ട് അവിടുത്തെ തിരുശരീരരക്തങ്ങളാല്‍ വിശുദ്ധീകരിക്കപ്പെട്ട്, തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കണമെന്നും സുവിശേഷവത്കരണ പ്രക്രിയയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്നും ബഹുമാനപ്പെട്ട ഡൊമിനിക് അച്ചന്‍ ഓര്‍മ്മപ്പെടുത്തി. ശ്രീ. സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ് (ന്യൂജേഴ്‌സി) ഗാനശുശ്രൂഷ ഏവരേയും ആത്മീയതയുടെ തലത്തിലേക്ക് ഉയരാന്‍ സഹായിച്ചു.
Newsimg2_88752344