ഒറഖ്പൂര്: ബോളിവുഡ് നടന് അനുപം ഖേര്‍ ജീവിതത്തിലും വില്ലനെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. സ്വാധ്വി പ്രാചിയും യോഗി ആദിത്യനാഥനും അസംബന്ധങ്ങളാണ് പറയുന്നതെന്നും ഇവരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണമെന്ന അനുപംഖേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രതികരണമായാണ് ആദിത്യനാഥ് അനുപം ഖേറിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
വില്ലന്മാര് എങ്ങനെയാണെന്ന് എല്ലാവര്ക്കും അറിയാം. സിനിമയില്‍ മാത്രമല്ല, അനുപം ഖേര്‍ യഥാര്‍ഥ ജീവിതത്തിലും വില്ലനാണെന്ന് ആദിത്യനാഥ് പറഞ്ഞു.
കൊല്കത്തയില് വളരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് അസംബന്ധങ്ങള്‍ വിളിച്ചുപറയുന്ന സ്വാധ്വി പ്രാചിയെയും ആദിത്യനാഥിനെയും ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണമെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടത്.