‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി

11:46am 05/07/2016

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദിന്‍റെ സഹോദരനാണ് റഹ്മാന്‍.ആശാ ശരത്,സുദീപ് കൊപ്പ,ശ്രീനാഥ് ഭാസി,സൗബിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രാശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വിക്കുന്ന ചിത്രത്തിന്‍്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്‍റേതാണ്.