അനുശ്രീ പിള്ളയുടെ സംസ്‌കാരം ബുധനാഴ്ച

01.34 AM 15-06-2016
Newsimg1_19290621
അന്തരിച്ച് യുവ മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ളയുടെ സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ നടത്തും. വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച്ച രാത്രി ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്കിടെ കുഴഞ്ഞുവീണ അനുശ്രീയെ തുടര്‍ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കോണ്ടുപോയി. എന്നാല്‍, വഴിമധ്യേ മരണം സംഭവിച്ചു. മരണ കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൈരളി, ഇന്ത്യാവിഷന്‍, ടി.വി. ന്യൂ, ജയ് ഹിന്ദ് ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുശ്രീ നിലവില്‍ െൈടംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമിന്റെ സീനിയര്‍ കോപ്പി റൈറ്ററായിരുന്നു. പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ്.