അനുഷ്‌ക ഭക്തിമാര്‍ഗത്തില്‍

09:00 am 13/8/2016
download (13)
ബാബ ഹാത്തിറാമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ വെങ്കടേശ്വരന്റെ ഭക്തയുടെ വേഷത്തില്‍ അനുഷ്‌ക ഷെട്ടി അഭിനയിക്കുന്നു. ചിത്രത്തില്‍ നാഗാര്‍ജുനയാണ് നായകന്‍. ഓം നമോ വെങ്കിടേശായാ എന്നാണ് ചിത്രത്തിന്റെ പേര്. കെ.രാഘവേന്ദ്രറാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് അനുഷ്‌ക.

അതേസമയം ഊപ്പിരിയിലെ അഭിനയത്തിന് ആരാധകരുടെയും വിമര്‍ശകരുടെയും പ്രശംസ നേടിയ നാഗാര്‍ജുന അടുത്തതായി ചെയ്യുന്ന ചിത്രമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വെങ്കടേശ്വര ഭക്തനാണ് ബാബാ ഹാത്തിറാം. ഇദ്ദേഹത്തെ കുറിച്ചുള്ള ചരിത്രപരമായ രേഖകള്‍ വളരെ കുറവായതിനാല്‍ കഥാപാത്രമായി മാറുന്നത് വെല്ലുവി ളി നിറഞ്ഞ കാര്യമാണെന്ന് നാഗാര്‍ജുന പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി..