അന്തിമ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലായെന്നു ഡൊണാള്‍ഡ് ട്രംപ്

10:06am 31/3/2016

download (5)

വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ നിര്‍ണയ പ്രൈമറികള്‍ക്കൊടുവില്‍ റിപ്പബ്‌ളിക് പാര്‍ട്ടിയുടെ നോമിനേഷന്‍ നേടുന്ന അന്തിമ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന തീരുമാനത്തില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. ട്രംപിന്റെ പ്രചാരണങ്ങളും പ്രസ്താവനകളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഉന്നതകേന്ദ്രങ്ങളില്‍ അതൃപ്തി പടരുന്നതിനിടെ കഴിഞ്ഞദിവസം ട്രംപിന്റെ പ്രചാരണ വിഭാഗം മാനേജര്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്ത റിപ്പോര്‍ട്ട് വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി.

റിപ്പബ്‌ളിക്കന്‍ ദേശീയ കമ്മിറ്റി തന്നോട് അത്യധികം മോശമായാണ് പെരുമാറുന്നതെന്നും ഈ സാഹചര്യത്തില്‍ അന്തിമ സ്ഥാനാര്‍ഥി ആരായിരുന്നാലും താന്‍ പിന്തുണ നല്‍കുന്ന പ്രശ്‌നമില്‌ളെന്നും ട്രംപ് സി.എന്‍.എന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. അന്തിമ സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കുമെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പുവെച്ച കരാറിലൂടെ ട്രംപ് നടത്തിയ വാഗ്ദാനം.

അന്തിമ സ്ഥാനാര്‍ഥി ട്രംപ് ആണെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ താന്‍ തയാറാകില്‌ളെന്ന് രണ്ടാം സ്ഥാനക്കാരനായി നില്‍ക്കുന്ന ടെഡ് ക്രൂസും വ്യക്തമാക്കി.