അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു

08:21 am 17/12/2016

images
വാഷിങ്​ടൺ: യു.എസിന്‍റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു. സൗത്​ ചൈന കടലിലെ അന്താരാഷ്​ട്ര ജലമേഖലയിൽ വിന്യസിച്ചിരുന്ന ​​ഡ്രോൺ ആണ്​ പിടിച്ചെടുത്തത്​.

സംഭവത്തെ തുടർന്ന്​ അമേരിക്കൻ നയതന്ത്രജ്​ഞർ പ്രതിഷേധം അറിയിച്ചതായും അന്തർവാഹനി ഡ്രോൺ തിരികെ നൽകാനും ആവശ്യപ്പെട്ടതായും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

വ്യാഴാഴ്​ച ഫിലിപ്പീൻസിലെ വടക്ക്​ പടിഞ്ഞാറ്​ ഉൾക്കടലിലും സമാന സംഭവം റിപ്പോർട്ട്​ ചെയ്​തിരുന്നു. തർക്കമേഖലയായ സൗത്​ ചൈന കടലിൽ ചൈന സേനാവിന്യാസം വർധിപ്പിച്ചതും വലിയ ആശങ്കക്ക്​ കാരണമായിരുന്നു.