അന്നമ്മ ജോജിന്റെ (86) നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി.

09:40am 22/6/2016

എബി മക്കപ്പുഴ
Newsimg1_64753851
ഡാലസ്:മാവേലിക്കര പോച്ചായി പുത്തെന്‍ വീട്ടില് പരേതനായ ജോര്ജ് ഉമ്മെന്റെ ഭാര്യ അന്നമ്മ ജോജിന്റെ (86 ) നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി.

പരേതയുടെ മകന്‍ ശ്രീ. ജോസെന്‍ ജോര്‍ജ് ഡാലസ് സൗഹൃദ വേദിയുടെ സംഘാടകനും, എക്‌സിക്യൂട്ടീവ് അംഗവും ആണ്. പ്രസിഡണ്ട് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര യോഗത്തില്‍ സെക്രട്ടറി അജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.