അന്‍ഷാ ജോയി അമ്പനാട്ട് വനിതാരത്‌നം 2016

08:57am 8/4/2016
Newsimg3_82514865

ജിമ്മി കണിയാലി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 18-നും 45-നും ഇടയിലുള്ള വനിതള്‍ക്കായി നടത്തിയ റിയാലിറ്റി ഷോയില്‍ അന്‍ഷാ ജോയി അമ്പനാട്ട് ഒന്നാം സ്ഥാനത്തെത്തി “വനിതാരത്‌നം 2016′ കിരീടവും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും സ്വന്തമാക്കി. വനിതാരത്‌നം 2016 ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തതും വിജയിക്ക് സമ്മാനിച്ചതും ടാനിയ ബോട്ടിക് ആണ്.

ഷിക്കാഗോയില്‍ ആദ്യമായി സംഘടിപ്പിച്ച ഈ വനിതാ റിയാലിറ്റി ഷോയുടെ കോര്‍ഡിനേറ്റര്‍ ജിതേഷ് ചുങ്കത്തും, ഷോയുടെ എല്ലാ റൗണ്ടുകളും നിയന്ത്രിച്ചതും അവതരിപ്പിച്ചതും വന്ദന മാളിയേക്കലും ആയിരുന്നു. പരിപാടി ആസുത്രണം ചെയ്യുന്നതില്‍ ചിന്നു തോട്ടം സഹകരിച്ചു. വളരെയധികം ആളുകള്‍ ഈ റിയാലിറ്റി ഷോ കാണുവാന്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ തടിച്ചുകൂടിയിരുന്നു. പത്ത് വനിതകള്‍ പങ്കെടുത്ത ഷോയില്‍ സിമി ജസ്റ്റോ ഫസ്റ്റ് റണ്ണര്‍അപ്പും, ശ്രീവിദ്യാ വിജയന്‍ സെക്കന്‍ഡ് റണ്ണര്‍അപ്പും ആയി. അവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് യഥാക്രമം ബോളിംങ് ബ്രൂക്ക് സിയേഴ്‌സും, ഗ്ലാഡ്‌സണ്‍ വര്‍ഗീസും ആണ്.

നിഷാ എറിക് (ബെസ്റ്റ് ആന്‍സര്‍), ശോഭാ കോട്ടൂര്‍ (ബെസ്റ്റ് ടാലന്റ്), ബ്രിഡ്ജറ്റ് ജോര്‍ജ് (ബെസ്റ്റ് സ്കിന്‍), ആശാ തോമസ് (ബെസ്റ്റ് കോസ്റ്റ്യും), ജൂലി വടക്കുംപാടന്‍ (ബെസ്റ്റ് ഹെയര്‍സ്റ്റൈല്‍), ജൂലിയ ജോയി (ബെസ്റ്റ് വാക്ക്), സാറാ അനില്‍ (ബെസ്റ്റ് സ്‌മൈല്‍) എന്നിവരും മറ്റ് സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

ഹോളിവുഡ് ഫാഷന്‍ഷോകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നടത്തിയ ഈ ഷോയില്‍ വൈശാഖ് ചെറിയാന്‍, അനി അരുണ്‍, സൂസന്‍ എടമല, പുഷ്പ ശ്രീധര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

ഈ റിയാലിറ്റി ഷോ വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രസിഡന്റ് ടോമി അംമ്പനാട്ടും, സെക്രട്ടറി ബിജി സി. മാണിയും നന്ദി പറഞ്ഞു.