അപകടത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകന് വേണ്ടി സഹായമഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ കൂട്ടായ്മ

12.05 AM 23-06-2016
1453244_492974890811599_1421778944_n
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സനല്‍കുമാറിന് കൈത്താങ്ങാവാന്‍ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് കൂട്ടായ്മ. ചികിത്സാച്ചെലവിനും തുടര്‍ ആവശ്യങ്ങള്‍ക്കുമായി വന്‍ തുക ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് തങ്ങളാലാവും വിധം സഹായിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമം തുടരുന്നത്.

കഴിഞ്ഞദിവസമാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ന്യൂസ് 18 ടിവി റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപിന് ഗുരുതരമായി പരിക്കേറ്റത്. വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ എല്ലാവരും തങ്ങളാല്‍ കഴിയുംവിധം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമസുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ഥിക്കുന്നത്.

സനല്‍ഫിലിപിന്റെ ചികിത്സയ്ക്ക് വേണ്ടി കോട്ടയം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ എസ്ബിറ്റി കോട്ടയം ശാഖയില്‍ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. നന്മയുടെ ഉറവ വറ്റാത്ത മനസ്സുകള്‍ ഈ ആവശ്യത്തിനു പുറംതിരിഞ്ഞു നില്‍ക്കരുതെന്ന അപേക്ഷ മാത്രമാണ് പറയാനുള്ളത്.

Sanil Philip, A/c 673657 49741
IFSC:SBTROOOO 102
SBT KOTTAYAM MAIN BRANCH