07.07 PM 04-09-2016
അഫ്ഗാനിസ്ഥാനില്‍ ബസും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിലെ സാബുള്‍ പ്രവശ്യയില്‍ ജില്‍ദാകിലായിരുന്നു അപകടം. കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസും ടാങ്കര്‍ ലോറിയും കത്തിയമര്‍ന്നു. പലരുടേയും മൃതദേഹം തിരിച്ചറിയാന്‍പാടില്ലാത്ത വിധം കത്തിക്കരിഞ്ഞു. സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. കാബൂള്‍- കാണ്ഡഹാര്‍ ദേശീയപാത ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയേറയുള്ള പ്രദേശമാണ്. അതിനാല്‍ ഈ റൂട്ടിലൂടെയുള്ള വാഹനങ്ങള്‍ അമിതവേഗതയിലാണ് സഞ്ചരിക്കാറുള്ളത്.