08:46 AM 14/09/2016
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് അഫ്ഗാനിസ്താന് പ്രസിഡന്റ് അശ്റഫ് ഗനി ബുധനാഴ്ച ഡല്‍ഹിയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുമായി സുപ്രധാന വിഷയങ്ങളില്‍ അദ്ദേഹം കൂടിയാലോചനകള്‍ നടത്തും. കൂടുതല്‍ സൈനിക സഹായം നല്‍കുന്നതിനുള്ള അഫ്ഗാനിസ്താന്‍െറ ആവശ്യത്തില്‍ ഇന്ത്യ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നത്. പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ മോദിയും ഗനിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ വ്യാപാര പ്രമുഖരുമായും മറ്റും ഗനി കൂടിക്കാഴ്ച നടത്തും.