അബുദാബി കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷം പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും

12:59 pm 16/8/2016

download (14)
അബുദാബി: അബുദാബി കെഎംസിസി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആഘോഷ പരിപാടികള്‍ പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മതകാര്യ ഉപദേഷ്ട്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി മുഖ്യാതിഥിയായി പങ്കെടുക്കും. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലീം ലീഗ് ദേശീയ ട്രഷററും, സംസ്ഥാന പ്രതിപക്ഷ ഉപ നേതാവുമായ പി.കെ.കുഞ്ഞാലി കുട്ടി, നയതന്ത്ര വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍, മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും. വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖരും കെഎംസിസി കേന്ദ്ര നേതാക്കളും സംബന്ധിക്കും.

എഴുപതാമതു സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വിത്യസ്ത മേഖലകളില്‍ സേവനം ചെയ്ത അബുദാബിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ എഴുപതു ഇന്ത്യക്കാരെ ചടങ്ങില്‍ അബുദാബി കെഎംസിസി ഉപഹാരം നല്‍കി ആദരിക്കും. അബുദാബി കെഎംസിസി പുറത്തിറക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ട ചരിത്രവും, ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പരിചയപ്പെടുത്തുന്നതുമായ ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന സുവനീര്‍ പ്രകാശനവും നടക്കും. ദേശ സ്‌നേഹം പ്രതിഫലിപ്പിക്കുന്ന കലാ പരിപാടികളും, ഗാനാലാപനവും, ചിത്രീകരണവും പരിപാടിയില്‍ അരങ്ങേറും.

തലസ്ഥാന നഗരിയിലെ ഏറ്റവും ജനപാങ്കാളിത്തമുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷമായി അബുദാബി കെഎംസിസി പരിപാടി മാറും. ഇതിനായി തകൃതിയായ ഒരുക്കങ്ങള്‍ നടന്നു വരുന്നതായി പ്രസിഡന്റ് നസീര്‍ ബി മാട്ടൂല്‍, ആക്ടിംഗ് ജന.സെക്ര. അഷ്‌റഫ് പൊന്നാനി, ട്രഷറര്‍ സി.സമീര്‍ എന്നിവര്‍ അറിയിച്ചു. ആഘോഷ പരിപാടി വീക്ഷിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായും ഭാരവാഹികള്‍