അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം വീട്ടിലെത്തി

08.40 AM 05-07-2016
ma-adani3
രോഗാതുരരായ വൃദ്ധ മാതാപിതാക്കളെ കാണാന്‍ ജാമ്യം കിട്ടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലെത്തി. മാതാപിതാക്കളെ കാണാന്‍ സുപ്രീംകോടതി മഅദനിക്കു എട്ടുദിവസത്തെ ജാമ്യം നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മഅദനി നെടുമ്പാശേരിയിലെത്തിയത്.
അസുഖബാധിതനായ മഅദനിക്ക് തോട്ടുവാല്‍ വീട്ടില്‍ താമസിക്കുന്നതിന് അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ യത്തീംഖാനയില്‍തന്നെയാകും ഇക്കുറിയും താമസിക്കുക. ജാമ്യകാലയളവില്‍ ചികിത്സ നടത്തുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. 2013 ല്‍ അസുഖബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനും 2015 ല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിലായിരുന്ന മാതാവ് അസുമാബീവിയെ കാണുന്നതിനും മഅദനിക്കു ജാമ്യം ലഭിച്ചിരുന്നു.