അബ് കി ബാർ ട്രംപ് സർക്കാർ…’ ട്രംപിനു ഹിന്ദിയും വഴങ്ങും

02.40 AM 29/10/2016
trumpnew_02609016
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ഇന്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ഹിന്ദി സംസാരിച്ച് റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ വംശജരായ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപിന്റെ പ്രചാരണ വിഭാഗം തയാറാക്കിയ വീഡിയോ പരസ്യത്തിൽ ട്രംപ് ഹിന്ദി സംസാരിക്കുന്നതു കേൾക്കാം. അബ് കി ബാർ ട്രംപ് സർക്കാർ (ഇനി ഭരണം ട്രംപ് സർക്കാരിന്)എന്ന് അദ്ദേഹം ന്യൂയോർക്ക് ചുവയുള്ള ഹിന്ദിയിൽ പറയുന്നു.

ബിജെപിയുടെ ‘അബ് കി ബാർ മോദി സർക്കാർ’ എന്ന മുദ്രാവാക്യം കോപ്പിയടിച്ചതാണിതെന്നു വ്യക്‌തം. ‘ഹാപ്പി ദീപാവലി’ എന്നു ആശംസിച്ചുകൊണ്ടാണു വീഡിയോയുടെ തുടക്കം. ട്രംപ് ന്യൂജേഴ്സിയിലെ ചടങ്ങിൽ ദീപം തെളിയിച്ചതും കാണാം. അദ്ദേഹം വിവിധ വേദികളിൽ നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഉദ്ധരണികളും 29 സെക്കൻഡുള്ള പരസ്യത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.