അഭിക്ഷേകത്തില്‍ ജ്വലിച്ച് ഹൂസ്റ്റണ്‍ യുവത

09.57 PM 11.08.2016
unnamed (1)
ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണ്‍ : കരുണയുടെ വര്‍ഷത്തില്‍ കരുണാമൃതം നുകരുവാന്‍ നടത്തപ്പെട്ട യുവജന ധ്യാനം ഹൂസ്റ്റണിലെ യുവജനതക്ക് നവ്യാനുഭവമായി. 112 യുവജനങ്ങള്‍ Dickinson Christian Rtereat Center ല്‍ സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടത്തിയ ധ്യാനം, ഒത്തിരിയേറെ അനുഭവത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. Adoration, Spiritual Sharing, Discussion ഇവയിലൊക്കെ യുവജനങ്ങള്‍ ആവേശത്തോടെ പങ്കുചേര്‍ന്നു.

ഇതില്‍ നിന്നും 10 പേരടങ്ങുന്ന ഒരു ടീമിനെ തെരഞ്ഞെടുക്കുവാന്‍ പറ്റിയത് പുതിയ ഒരു സംരഭത്തിന് തുടക്കമായി. എല്ലാ വെള്ളിയാഴ്ച്ചകളിലും ഇവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ ആരാധന ആരംഭിച്ചു. ഇതില്‍ കുട്ടികള്‍ ആവേശത്തോടെയാണ് പങ്കു ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ ധ്യാനത്തില്‍ സംബന്ധിച്ച യുവജനങ്ങളുടെ ഈമെയില്‍ ഗ്രൂപ്പ് രൂപീകരിച്ച് സന്ദേശങ്ങള്‍ കൈമാറി യുവജന കൂട്ടായ്മാ ശക്തിപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം.ഇതിനു നേതൃത്വം കൊടുത്ത സിറിള്‍ വടകരയെ വികാരി. ഫാ. സജി പിണര്‍ക്കയില്‍ അഭിനന്ദിച്ചു. തുടര്‍ന്നും ഈ കൂട്ടായ്മയുടെ വിജയം ഉറപ്പാക്കുവാന്‍ എല്ലാവരും സഹകരിക്കണം എന്നും പ്രാര്‍ത്ഥനയില്‍ ഈ കൂട്ടായ്!മയെ ഓര്‍ക്കണമെന്നും അദ്ദേഹം ഇടവകയോടഭ്യര്‍ത്ഥിച്ചു.