അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ എ.കെ ആൻറണി

04:47 pm 22/10/2016

images (13)

തിരുവനന്തപുരം: അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ കോൺഗ്രസ്​​ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആൻറണി. കോടതികളിൽ മാധ്യമങ്ങളെ വിലക്കുന്ന സംഭവത്തിൽ പ്രശ്​നപരിഹാരം വൈകുന്നത്​ നാണക്കേ​ടാണെന്നും ആൻറണി പറഞ്ഞു.

ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണം. മാധ്യമപ്രവർത്തകർക്കെതിരെ കേരളത്തിൽ ഇപ്പോഴും കൈയ്യേറ്റം തുടരുന്നത്​ ദൗർഭാഗ്യകരവും അത്യന്തം പ്രതിഷേധാർഹവുമാണെന്നും ആൻറണി മാധ്യമങ്ങളോട്​ പറഞ്ഞു.

ഒരു വിഭാഗം അഭിഭാഷകരാണ്​ മാധ്യമ പ്രവർത്തകരെ തടയുന്നതെന്ന കാര്യം ഹൈകോടതി ചീഫ്​ ജസ്​റ്റിസിന്​ ബോധ്യപ്പെ​െട്ടന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണനും ​പ്രതികരിച്ചു. താൻ അയച്ച കത്തിന്​ ചീഫ്​ ജസ്​റ്റിസ്​ നൽകിയ മറുപടിയിൽ അതാണ്​ വ്യക്​തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.