09:46am 10/3/2016
ജോയിച്ചന്‍ പുതുക്കുളം
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആസ്ഥാനത്ത് നിര്‍മ്മിക്കാന്‍ പോകുന്ന ഭദ്രാസന ചാപ്പലിന്റേയും അനുബന്ധ കെട്ടിടങ്ങളുടേയും ഫണ്ട് ശേഖരണത്തിനു നടത്തു റാഫിള്‍ ടിക്കറ്റ് ഫണ്ട് ശേഖരണത്തിന്റെ വിജയത്തിനു നേതൃത്വം നല്കാന് അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയിസ് തിരുമേനി ഡാളസില്‍ എത്തുു.
മാര്‍ച്ച് 11-ന് വെള്ളിയാഴ്ച വൈകിട്ട 8 മണിക്ക് ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ വച്ചു കൂടു യോഗത്തില്‍ തിരുമേനി പങ്കെടുക്കുതാണ്. വിവിധ ഘട്ടങ്ങളായി പണിയുന്ന ഈ പ്രൊജക്ടില്‍ ചാപ്പല്‍, ആശ്രമം, സെമിനാരി, കോവെന്റ്, ഓള്‍ഡ് ഏജ് ഹോം എിവയുണ്ടായിരിക്കുതാണ്.
റാഫിള്‍ ടിക്കറ്റിന്റെ ഓം സമ്മാനം ബെന്‍സ് കാര്‍ ആണ്. സെപ്റ്റംബര്‍ 24-ന് ഭദ്രാസന ആസ്ഥാനത്തുവെച്ചാണ് നറുക്കെടുപ്പ് നടത്തുത്.