അഭിവന്ദ്യ തീത്തോസ് തിരുമേനിയ്ക്ക് ഷിക്കാഗോയില്‍ വരവേല്‍പ്പ്

08:04am 26/11/2016

– വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി
Newsimg1_71608138
ഷിക്കാഗോ: സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയുടെ 28-മത് വാര്‍ഷിക സമ്മേളനവും ഭക്തസംഘടനകളുടെ വാര്‍ഷികവും, ഷെവലിയാര്‍ ചെറിയാനും എത്സി വേങ്കടത്തിനും യാത്രയയപ്പും
ഏകോപിച്ചുള്ള യോഗത്തില്‍ സംബന്ധിയ്ക്കുന്നതിന്് ഷിക്കാഗോ ഓഹയര്‍ വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന സുറിയാനി സഭയുടെ അമേരിയ്ക്കന്‍ ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയ്ക്ക് സെന്റ് ജോര്‍ജ് ഇടവക ഊഷ്മളമായ വരേവേല്‍പ് നല്‍കി.

സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളി വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെ നേത്യത്വത്തില്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറാര്‍ കുര്യന്‍ പി. ജോര്‍ജ്, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, സെന്റ്‌മേരീസ് വിമണ്‍സ് ലീഗ് റീജിയന്‍ സെക്രട്ടറി സൂസി പാലമലയില്‍, സെന്റ് ജോര്‍ജ് യൂത്ത് അസോസിയേഷന്‍ അംഗങ്ങളും എന്നിവരും ചേര്‍ന്ന് അഭിവന്ദ്യ തിരുമേനിയ്ക്ക് വരവേല്‍പ്പ് നല്‍കി

യൂത്ത് അസോസിയേഷന്‍ 25-ാം തിയതി സംഘടിപ്പിച്ചിരിക്കുന്ന താങ്ക്‌സ് ഗിവിങ്ങ് പരിപാടികളിലും 26-ാം തിയതി നടക്കുന്ന പള്ളിയുടേയും, ഭക്തസംഘടനകളുടേയും വാര്‍ഷിക യോഗങ്ങളിലും ഷെവലിയര്‍ ചെറിയാന്‍ വേങ്കടത്തിനും എത്സി വേങ്കടത്തിനും നല്‍കുന്ന യാത്രയയപ്പ് പരിപാടികളിലും തിരുമേനി അദ്ധ്യക്ഷനായിരിയ്ക്കും. 27-നു ഞായറാഴ്ച തിരുമേനി വിശുദ്ധ കുര്‍ബാനയര്‍പ്പിയ്ക്കും. സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.