അമിതവേഗത്തിലെത്തിയ വാഹനം കാല്‍നടക്കാരനെ ഇടിച്ച് തെറിപ്പിച്ചു

12.59AM 08-08-2016
716201694138_accident
ഇടപ്പള്ളി: അമിതവേഗത്തിലെത്തിയ പിക്കപ് വാഹനം കാല്‍നടക്കാരനെ ഇടിച്ച് തെറിപ്പിച്ചു.നിര്‍ത്താതെ പോയ വാഹനം പിന്നാലെ പോയ ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞ് പോലീസിന് കൈമാറി.സംഭവത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ പോണേക്കര ആതിരയില്‍ രാജഗോപാല്‍ (67)നെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.പിക് അപ്പ് വണ്ടിയുടെ ഡ്രൈവര്‍ ആല്‍ബിയെ അറ്സ്റ്റ് ചെയ്തു.
ഇടപ്പള്ളി ജങ്ഷനുസമീപം എന്‍.എച്ച്.17 ല്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ചതിനെ തുടര്‍ന്ന് രാജഗോപാല്‍ റോഡിലെ കാനക്കരുകിലേക്ക് തെറിച്ച് പോയി.ഉടന്‍ എം.എ.ജെ ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷനല്‍കിയശേഷം അമൃത ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നിര്‍ത്താതെ പോയവാഹനത്തെ കുന്നും പുറത്ത് വെച്ചാണ് ഓട്ടോതൊഴിലാളികള്‍ തടഞ്ഞത്.ഡ്രൈവറും ഒപ്പമുണ്ടായ ആളും മദ്യപിച്ചിരുന്നതായി ഓട്ടോതൊഴിലാളികള്‍ പറഞ്ഞു.ഇരുവരെയും ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.തുടര്‍ന്ന് ഇടപ്പള്ളി ട്രാഫിക് പോലീസിന് കൈമാറുകയായിരുന്നു.കളമശ്ശേരിയിലെ സ്വകാര്യസ്ഥാപനത്തിന്റെ പാല്‍ ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്ന വാഹനമാണ് അപടകടത്തിനിടയാക്കിയത്.