അമിതാഭ് ബച്ചന്‍ ജിഎസ്ടി ബ്രാന്‍ഡ് അംബാസിഡറാകുന്നു

08:30 am 21/6/2017

ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസഡറാകാനൊരുങ്ങി അമിതാഭ് ബച്ചന്‍. ജിഎസ്ടിയുടെ പ്രചാരകനായി ബിഗ്ബിയെ നിയമിച്ച കാര്യം കേന്ദ്രധനമന്ത്രാലയമാണ് അറിയിച്ചത്.
ബിഗ്ബിയെ നായകനാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ജിഎസ്ടിആന്‍ ഇനിഷ്യേറ്റീവ് ടു ക്രിയേറ്റ് എ യൂണിഫൈഡ് നാഷണല്‍ മാര്‍ക്കറ്റ് എന്ന തലവാചകത്തോടെ, കേന്ദ്രധനമന്ത്രാലയം വീഡിയോ ട്വീറ്റ് ചെയ്തു.
ഒരുരാജ്യം, ഒരു നികുതി, ഒരു വിപണി എന്നതാണ് സന്ദേശം. ദേശീയപതാകയിലെ മൂന്നു നിറങ്ങള്‍ പോലെ രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് ജിഎസ്ടിയെന്നും വീഡിയോയില്‍ പറയുന്നു. ഈ ജൂലൈ ഒന്നുമുതലാണ് രാജ്യവ്യാപകമായി ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത്.