അമിത്ഷാ കോഴിക്കോട്ടെത്തി

02:40 PM 22/09/2016

download (5)

കോഴിക്കോട്: മൂന്നു ദിവസത്തെ ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ കോഴിക്കോട് എത്തി. രാവിലെ 11.30യോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ അമിത്ഷായെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ പാർട്ടി അധ്യക്ഷനെ സ്വീകരിക്കാൻ എത്തിയിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാർ മാർഗമാണ് അമിത്ഷാ കടവ് റിസോർട്ടിൽ എത്തിയത്. ഇവിടെ വെള്ളിയാഴ്​ച നടക്കുന്ന ദേശീയ ഭാരവാഹി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് കോഴിക്കോട്ടെത്തുന്നത്.