08:44 am 14/09/2016
തിരുവനന്തപുരം: പരമ്പരാഗതമായി മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിച്ചുവരുന്ന ഓണത്തിന് ദുര്ഭാഷ്യങ്ങള് നല്കി അതിന്‍െറ തിളക്കം നിഷ്പ്രഭമാക്കാനും മാനവ ഐക്യം തകര്‍ക്കാനും ശ്രമിക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സമസ്ത കേരളീയരെയും അപമാനിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് അവരുടെ അജണ്ട ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ഗൂഢനീക്കത്തിന്‍െറ ഭാഗമാണിത്. ഓണത്തെ സംബന്ധിച്ച അമിത് ഷായുടെ ഭ്രാന്തന് ആശയം കേരളീയസമൂഹം തള്ളിക്കളയുകതന്നെ ചെയ്യുമെന്ന് സുധീരന് പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ മലയാളിയുടെ
ചരിത്രബോധത്തെ പരിഹസിക്കുന്നു -പി.ഡി.പി
ഓണത്തിന് വാമനജയന്തി ആശംസകളര്‍പ്പിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മലയാളിയുടെ ചരിത്രബോധത്തെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആരോപിച്ചു. മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണത്തിന്‍െറ സമത്വ സങ്കല്പത്തെ ഉള്‍ക്കൊള്ളാനുള്ള സംഘ്പരിവാറിന്‍െറ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.