03:30pm 29/6/2016
കാഞ്ചിപുരത്തിനടുത്തുള്ള ശിങ്കിടിപാക്കത്തെ വാഹനനിര്‍മാണശാലയില്‍ താത്കാലിക ജീവനക്കാരനായി ജോലിക്കു കയറിയിരുന്നു. ഇവിടെ ഇയാള്‍ താമസിച്ചിരുന്ന ക്യാമ്പിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക. പിന്നീട് കമ്പനിയിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ശിങ്കിടിപാക്കത്തെ ക്യാമ്പില്‍ ആറോളം മുറികളാണുള്ളത്. ഇവിടുത്തെ ഒരു മുറിയില്‍ മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് അമീറുള്‍ താമസിച്ചിരുന്നത്.
ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അന്വേഷണ സംഘം കാഞ്ചിപുരത്തേക്ക് പുറപ്പെട്ടത്. കൊലയ്ക്ക് ശേഷം ആസാമിലേക്ക് പോയ ഇയാള്‍ കാഞ്ചിപുരത്ത് എത്തിയ ദിവസം കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പോലീസ് ഇയാളുമായി കാഞ്ചീപുരത്തേക്ക് പോയത്.