അമൃത്‌സര്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

11:29am 21/7/2106
download (9)

അമൃത്‌സര്‍: അമൃത്‌സര്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്‌ടെത്തിയതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്.

ബാഗ് കണ്‌ടെത്തിയതിനെത്തുടര്‍ന്ന് വിമാനത്തില്‍നിന്നുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി. യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയശേഷം വിമാനം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പരിശോധന നടത്തി വരുകയാണ്. ദുബായിയില്‍നിന്ന് ഇന്നു രാവിലെ അമൃത്‌സറിലെത്തിയ വിമാനത്തിനുള്ളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്‌ടെത്തിയത്.