അമൃല്‍ അതീവ ജാഗ്രതത്സറി

01:48PM 6/6/2016
download (1)
അമൃത്സര്‍: സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയുടെ 32ാം വാര്‍ഷികം ആചാരം അതീവ ജാഗ്രതയില്‍. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ആയിരക്കണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയാണ് നഗരത്തില്‍ പാലിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ വാര്‍ഷിക അനുസ്മരണ പരിപാടികള്‍ തടസ്സപ്പെടുത്തുമെന്ന് സിഖ് വിഘടനവാദ സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
1984 ജൂണ്‍ മൂന്നു മുതല്‍ എട്ടുവരെയാണ് ഓപറേഷന്‍ ബ്ലുസ്റ്റര്‍ നടപടിയുണ്ടായത്. സൃവര്‍ണക്ഷേത്രത്തില്‍ ഒളിവില്‍ കഴിഞ്ഞ തീവ്രവാദികളെ തുരത്താന്‍ നടത്തിയ സൈനിക നീക്കമായിരുന്നു ഇത്. സൈനികരടക്കം നിരവധി പേര്‍ക്കാണ് അന്ന് ജീവഹാനിയുണ്ടായത്.
വാര്‍ഷികാചരണം സമാധനപരമായി നടത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് അവതാര്‍ സിംഗ് മക്കാറും ആഹ്വാനം ചെയ്തു. എന്നാല്‍ ഇന്നു ചേരുന്ന പൊതുസമ്മേളനത്തില്‍ അകാല്‍ തഖ് മേധാവിയെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് തീവ്ര സിഖ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ദല്‍ ഖാല്‍സ പേലെയുള്ള ചില വിമത സംഘടനകള്‍ സമൃത്സറില്‍ നിന്ന് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാല്‍ എല്ലാവിധ സുരക്ഷയും സജ്ജമാക്കിയിട്ടുണ്ടെന്ന് പോലീസ് കമ്മിഷണര്‍ എ.എസ് ചഹല്‍ പറഞ്ഞു. കടകള്‍ ബലമായി അടപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. സുവര്‍ണ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. വിമത സംഘടനയിലെ പ്രമുഖ നേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.