അമേ­രി­ക്ക­യില്‍ കേരള ഡിബേറ്റ് ഫോറത്തിന്‍െറ കേരളാ ഇല­ക്ഷന്‍ ടെലി­-ഡി­ബേറ്റ് മെയ് 10,11 എന്നീ തീയ­തി­ക­ളില്‍

11:49am 6/5/2016
– എ.­സി. ജോര്‍ജ്
Newsimg1_56268097
ഹ്യൂസ്റ്റന്‍: കേരളാ അസംബ്ലിലേ­ക്കുള്ള ­ചൂടേറിയ തെര­ഞ്ഞെ­ടുപ്പു പ്രചാ­ര­ണ­ങ്ങള്‍ തിരു­തകൃ­തി­യായി നട­ക്കു­ന്ന ഈ അവ­സ­ര­ത്തില്‍ താല്‍പ്പ­ര്യ­മുള്ള അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കായി മെയ് 10 (ചൊ­വ്വ) മെയ് 11 (ബു­ധന്‍) എന്നീ രണ്ടു ദിവ­സ­ങ്ങ­ളില്‍ വൈകു­ന്നേരം 8 മണി മുതല്‍ (ന്യൂ­യോര്‍ക്ക് ടൈം)കേരള ഡിബേറ്റ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ടെലി­കോണ്‍ഫ­റന്‍സ് മാതൃ­ക­യില്‍ ടെലി-­ഡി­ബേറ്റ് സംഘ­ടി­പ്പി­ക്കു­ന്നു. അമേ­രി­ക്ക­യിലെ മാത്ര­മല്ല­ ലോകത്തിന്റെ ഏതു­ഭാ­ഗ­ത്തു­ള്ള­വര്‍ക്കും ടെലി­ഫോ­ണി­ലൂടെ ഈ ഇല­ക്ഷന്‍ സംവാ­ദ­ത്തില്‍-­ഡി­ബേ­റ്റില്‍ പങ്കെ­ടു­ക്കാ­വു­ന്ന­താ­ണ്.

ഇന്ത്യ­യില്‍ വോട്ട­വ­കാ­ശ­മു­ള്ള­വരും ഇല്ലാ­ത്ത­വ­രു­മായ അനേകം ഇന്ത്യന്‍ വംശ­ജര്‍ അമേ­രി­ക്ക­യില്‍ അധി­വ­സി­ക്കു­ന്നു. ഇന്ത്യന്‍ രാഷ്ട്രീയ ഭരണ അടിയൊഴു­ക്കു­കള്‍ അവരെ ഏവ­രെയും വിവി­ധ­ത­ര­ത്തില്‍ബാധിക്കാ­റു­ണ്ട്. പലര്‍ക്കും ഇന്ത്യ­യില്‍ ബന്ധു­ക്ക­ളു­ണ്ട്, സ്വത്തു­ക്ക­ളു­ണ്ട്. അവി­ടത്തെ വിവിധ ഭര­ണ­ത­ട്ട­ക­ങ്ങ­ളി­ലുള്ള കാര്യ­ക്ഷ­മ­ത­യി­ല്ലാ­യ്മ, അഴി­മ­തി, സ്വജ­ന­പ­ക്ഷ­പാ­തം, അര­ക്ഷി­താ­വ­സ്ഥ, പ്രവാ­സി­ചൂഷണങ്ങള്‍, ടാക്‌സ്, വിക­സ­ന­ നയങ്ങളും തുട­ങ്ങി­യ­വ­യെ­പ­റ്റി­യൊക്കെ നിര­വ­ധി­പേര്‍ ആശ­ങ്കാ­കു­ല­രാ­ണ്. ഈ ചുറ്റു­പാ­ടില്‍ തെര­ഞ്ഞെ­ടു­പ്പില്‍ മല്‍സ­രി­ക്കുന്ന വിവിധ രാഷ്ട്രീ­യ­ ക­ക്ഷി­ക­ളു­ടെയും, മുന്നണിക­ളു­ടെയും, മാനി­ഫെ­സ്റ്റോ­യും, പ്രക­ട­ന­പ­ത്രി­ക­കളും വാഗ്ദാ­ന­ങ്ങളും പഴ­യ­കാല ട്രാക്ക് റിക്കാര്‍ഡു­കളും പരി­ശോ­ധി­ക്കുന്നതും മന­സ്സി­ലാ­ക്കു­ന്നതും അഭി­കാ­മ്യ­മാ­ണ്. കേരളാ തെര­ഞ്ഞെ­ടു­പ്പില്‍ മാ­റ്റു­ര­ക്കുന്ന വിവിധ കക്ഷി­ക­ളു­ടെയും വ്യക്തി­ക­ളു­ടെയും ഓവര്‍സീസ് പ്രതി­നി­ധി­കളും സംഘ­ടനാ നേതാ­ക്കളും ഈ ഡിബേ­റ്റില്‍ പങ്കെ­ടു­ക്കും. ഇന്ത്യ­യി­ലാ­യി­രു­ന്ന­പ്പോള്‍ തിള­ക്ക­മാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നട­ത്തി­യി­ട്ടു­ള്ള­വരും ഈ സംവാ­ദ­ത്തില്‍ ക്രിയാ­ത്മ­ക­മായി പങ്കെ­ടു­ക്കാ­മെന്ന് സമ്മ­തി­ച്ചി­ട്ടു­ണ്ട്. സാമൂ­ഹ്യ­-­സാം­സ്ക്കാ­രിക സംഘ­ട­നാ­പ്ര­വര്‍ത്തകരും, എഴു­ത്തുകാരും, സാഹി­ത്യ­കാ­ര­ന്മാരും വിവിധ ദൃശ്യ­ശ്രാ­വ്യ­പ­ത്ര­മാ­ധ്യമ പ്രമു­ഖരും ഈ തെരഞ്ഞെടുപ്പ് ബോധ­വല്‍ക്കരണ ടെലി­കോണ്‍ഫ­റന്‍സ് സംവാ­ദ­ത്തില്‍ ആദ്യ­വ­സാനം പങ്കെ­ടു­ക്കു­മെന്നു പ്രതീ­ക്ഷി­ക്കു­ന്നു. ഏവ­രെയും സവിനയം സംഘാ­ട­കര്‍ സ്വാഗതം ചെയ്യുന്നു. മുഖ്യ­മായി മുന്ന­ു രാഷ്ട്രീയ കക്ഷി മുന്ന­ണി­ക­ളാണ് ഈ തെര­ഞ്ഞെ­ടുപ്പ് ഗോദാ­യില്‍ കൊമ്പു­കോര്‍ക്കു­ന്ന­ത്. കോണ്‍ഗ്രസ് നേതൃത്വം കൊടു­ക്കുന്ന യു.­ഡി.­എ­ഫും ഇടതു കമ്മ്യൂ­ണിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന എല്‍.­ഡി.­എ­ഫും., ബിജെപി നേതൃത്വം കൊടു­ക്കുന്ന എന്‍.­ഡി.­എ, ­യും, ആണ്. ഇതില്‍ മുഖ്യ­മായ എല്ലാ കക്ഷി­ക­ളു­ടെയും അമേ­രി­ക്കന്‍ പ്രതി­നി­ധി­കളും അഭ്യു­ദ­യ­കാം­ക്ഷി­കളും ഈ ഡിബേ­റ്റില്‍ കാര്യ­മാ­ത്ര­പ്ര­സ­ക്ത­മായി സമ­യ­പ­രി­ധി­ക്കു­ള്ളില്‍ നിന്ന് സംസാ­രി­യ്ക്കാ­മെന്ന് സമ്മ­തി­ച്ചി­ട്ടു­ണ്ട്.

ദിവ­സവും 3 മണി­ക്കൂര്‍ വീതം രണ്ടൂ ദിവ­സ­ങ്ങ­ളി­ലാ­യി­ട്ടാ­യി­രിക്കും സംവാ­ദം. ഓരൊ ദിവ­സവും പരാ­മര്‍ശി­ക്ക­പ്പെട്ട വിഷ­യ­ങ്ങ­ളെ­പ്പ­റ്റി­യുള്ള തിരി­ച്ചു­പോക്കൊ ആവര്‍ത്ത­ന­ങ്ങളൊ ഡിബേ­റ്റില്‍ അനു­വ­ദി­ക്കു­ന്ന­ത­ല്ല. കാരണം പ്രയോ­ഗ­ത്തില്‍ അതൊട്ടും അഭി­കാ­മ്യ­മ­ല്ല­ല്ലൊ. അതിനാല്‍ രണ്ടൂ ദിവ­സ­ങ്ങ­ളി­ലായി നട­ക്കുന്ന ഡിബേ­റ്റില്‍ മുഴ­വന്‍ സമ­യവും പങ്കെ­ടു­ക്കു­ന്ന­വര്‍ക്കെ എല്ലാ വിവ­രവും സമ്പൂര്‍ണ്ണമായി മന­സ്സി­ലാ­ക്കാന്‍ സാധി­ക്കു­ക­യു­ള്ളൂ. എന്നാല്‍ ആര്‍ക്കും ഭാഗി­ക­മായി ഡിബേ­റ്റില്‍ സംസാ­രി­ക്കാനും ചോദ്യ­ങ്ങള്‍ ചോദി­ക്കാനും സൗക­ര്യ­മു­ള്ള­പോ­ലെ­തന്നെ പേരു­പോലും പറ­യാതെ, വെളി­പ്പെ­ടു­ത്താതെ ഒരു നിശബ്ദ ശ്രോതാ­വായും ആര്‍ക്കും പങ്കെ­ടു­ക്കാ­വു­ന്ന­താ­ണ്. അവ­ത­ര­ണ­ത്തില്‍ കക്ഷി­ഭേ­ദ­മന്യെ തികച്ചും നിഷ്പ­ക്ഷ­ത­യും, നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ് ഫോറ­ത്തിന്റെ ഈ സംവാദ പ്രക്രി­യ­യില്‍ ഏവരും മോഡ­റേ­റ്റ­റുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും കര്‍ശ­ന­മായി പാലി­ക്കേ­ണ്ട­താ­ണ്.

ആവേശം അല­ത­ല്ലുന്ന ഈ രാഷ്ട്രീയ ആശ­യ­-­പ്ര­ത്യ­യ­ശാസ്ത്ര സംവാ­ദ­ത്തില്‍ അമേ­രി­ക്ക­യിലെ നാനാ­ഭാ­ഗ­ങ്ങ­ളില്‍ നിന്നായി 300ല്‍ പരം ആളു­ക­ളെ­യാണ് പ്രതീ­ക്ഷി­ക്കു­ന്ന­ത്. ഇത്ത­ര­ത്തില്‍ ബൃഹ­ത്തായ ഈ രാഷ്ട്രീയ തെര­ഞ്ഞെ­ടുപ്പ് സംവാ­ദ­ത്തിന്റെ നട­ത്തി­പ്പിനും വിജ­യ­ത്തിനും, പങ്കെ­ടു­ക്കുന്ന എല്ലാ­വ­രു­ടെയും പൂര്‍ണ്ണ സഹ­ക­രണം അത്യ­ന്താ­പേ­ക്ഷി­ത­മാ­ണ്. സംവാ­ദ­ത്തില്‍ കേരളാ അസംബ്ലി തെര­ഞ്ഞെ­ടുപ്പ് സംബ­ന്ധ­മായ വിഷ­യ­ങ്ങ­ളില്‍ മാത്രം ഊന്നല്‍ കൊടു­ക്കു­ന്ന­താ­യി­രി­ക്കും

മെയ് 10 (ചൊ­വ്വ) മെയ് 11 (ബു­ധന്‍) എന്നീ രണ്ടു ദിവ­സ­ങ്ങ­ളില്‍ വൈകു­ന്നേരം 8 മുതല്‍ (ന്യൂ­യോര്‍ക്ക് ടൈം-­ഈ­സ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയി­രിക്കും ഡിബേറ്റ് തുട­ങ്ങുക. അമേരിക്ക­യിലെ വിവിധ ഭാഗങ്ങളിലു­ള്ള­വര്‍ക്ക് 8 പിഎം എന്ന ഈ­സ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമ­യ­ത്തിന്റെ അടി­സ്ഥാ­ന­ത്തില്‍ അവ­ര­വ­രുടെ സ്റ്റേറ്റിലെ സമയം കണ­ക്കാക്കി അവ­ര­വ­രുടെ ഫോണ്‍ ഡയല്‍ ചെയ്ത് ടെലി­കോണ്‍ഫ­റന്‍സ് ഡിബേ­റ്റില്‍ പ്രവേ­ശി­ക്കാ­വു­ന്ന­താ­ണ്. ടെലി­കോണ്‍ഫ­റന്‍സ് ഡിബേ­റ്റില്‍ സംബ­ന്ധി­ക്കു­ന്ന­വര്‍ സെല്‍ഫോണ്‍ ഉപ­യോ­ഗി­ക്കു­ന്ന­തി­നേ­ക്കാള്‍ അഭി­കാമ്യം ലാന്‍ഡ് ഫോണ്‍ ഉപ­യോ­ഗി­ക്കു­ന്ന­താ­ണ്.

ടെലി­കോണ്‍ഫ­റന്‍സ് ഡിബേ­റ്റിലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-605-562-3140 അക്‌സസ് കോഡ് : 605988
സംവാ­ദ­ത്തില്‍ പങ്കെ­ടു­ക്കു­ന്ന­വര്‍ “കേരളാ അസംബ്ലി ഇല­ക്ഷന്‍” എന്ന വിഷ­യ­ത്തില്‍ നിന്ന് വ്യതി­ച­ലി­ക്കാ­തി­രി­ക്കാന്‍ ശ്രദ്ധി­ക്കു­ക. പാര്‍ട്ടിയും മുന്ന­ണിയും ഏതായാലും പര­സ്പര ബഹു­മാ­നവും സൗഹൃ­ദവും ഈ സംവാ­ദ­ത്തില്‍ നില­നിര്‍ത്ത­ണം. എല്ലാ പ്രമുഖ രാഷ്ട്രീ­യ­ക­ക്ഷി­ക­ളു­ടെയും ഓവര്‍സീ­സ്­-­അ­മേ­രി­ക്കന്‍ പ്രതി­നി­ധി­കളും നേതാ­ക്ക­ളു­മായി കേരള ഡിബേറ്റ് ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധ­പ്പെ­ടാന്‍ സാധി­ച്ചി­ട്ടി­ല്ല. അതി­നാല്‍ ഇതൊരു പ്രത്യേക ക്ഷണ­മായി കണ­ക്കാക്കി പ്രവര്‍ത്തകരും പ്രതി­നി­ധി­കളും താഴെ കാണുന്ന ഡിബേറ്റ് ഫോറം പ്രവര്‍ത്തകരെ വിളിച്ച് ഇന്നു­തന്നെ അവ­രുടെ പ്രാതി­നിധ്യം ഉറ­പ്പാ­ക്കു­ക. കൂടാതെ കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് വിളി­ക്കുക.

എ.­സി. ജോര്‍ജ്ജ് : 832-295-1487, സണ്ണി­ വ­ള്ളി­ക്കളം : 847-722-7598,
റെജി ചെറിയാന്‍: 404­-425­-4350, തോമസ് കൂവ­ള്ളൂര്‍ : 914­-409­-5772,
ടോം വി­രി­പ്പന്‍ : 832-462­-4596, മാത്യൂസ് ഇട­പ്പാറ : 845­-309­-3671, സജി കരി­മ്പ­ന്നൂര്‍ : 813­-263­-6302, ശ്രീകു­മാര്‍ ഉണ്ണി­ത്താന്‍ : 914­-886­-2655, ജിബി എം. തോമസ് : 914­-573­-1616