അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സമ്മര്‍ ഗെറ്റ് ടുഗദര്‍ സെപ്റ്റംബര്‍ 3-ന്

10:27 am 244/8/2106

Newsimg1_38883413
ഷിക്കാഗോ: ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി മഹാ നഗരത്തില്‍ നിന്നും ഷിക്കഗോയില്‍ താമസിക്കുന്ന കൊച്ചി സ്വദേശികളുടെ സംഘടനയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ “സമ്മര്‍ ഗെറ്റ് ടുഗദര്‍’ 2016 സെപ്റ്റംബര്‍ മൂന്നിനു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഇല്ലിനോയിസിലെ ഡേരിയനില്‍ വച്ചു (18 WO 43. 73 RD Place, Darien, Illinois 60561) കൂടുന്നതാണ്.

ക്ലബ് ഭാരവാഹികള്‍ കൊച്ചിയെ സ്‌നേഹിക്കുന്ന അഭ്യുദയകാംക്ഷികളെ കൂട്ടായ്മയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗരേദോ 630 400 1172, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ 630 730 6200, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268